ബഹ്‌റൈൻ : കഴിഞ്ഞ 22 വർഷമായി ബഹ്‌റിനിൽ ഉപജീവനം നടത്തുന്ന വെളിയം കോട് പുതുവീട്ടിൽ അലി (46 )ആണ് ഉറക്കത്തിൽ മരണമടഞ്ഞത് . മനാമ സെൻട്രൽ മാർക്കറ്റ് ജീവനക്കാരനാണ് , ഭാര്യ : റാഫിയാ , മക്കൾ : നേഹ , ലിയാ , മുഹമ്മദ് ഹനാൻ . മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ , നാട്ടിലേക്കു കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായി സാമൂഹ്യ പ്രവർത്തകർ അറിയിച്ചു