മലയാളി ബഹ്‌റൈനിൽ മരണമടഞ്ഞു

ബഹ്‌റൈൻ : കുന്നമംഗലം കാരന്തൂർ സ്വദേശി പൂളകണ്ടിയിൽ
മിർഷാ അബ്‌ദുല്ല(25)
ബഹ്‌റൈനിൽ വെച്ച് ഹൃദയ സ്തംഭനം മൂലം മരണമടഞ്ഞു. ആറു മാസം മുമ്പാണ് അദ്ദേഹം ബഹ്‌റൈനിൽ എത്തിയിട്ട്. മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെഎംസിസി ബഹ്‌റൈൻ ചെയ്തു വരുന്നതായി കെഎംസിസി മയ്യിത്ത് പരിപാലന വിംഗ് അറിയിച്ചു