മലയാളി കുടുമ്പത്തിന്റെ അറസ്റ്റ്; കേരളസർക്കാർ അടിയന്തിരമായി ഇടപെടണം: ഇന്ത്യൻ സോഷ്യൽ ഫോറം

ദമ്മാം:കള്ളക്കേസ് ചുമത്തി ജയിലിലടച്ച മലയാളികളായ  അന്‍ഷാദ്, ഫിറോസ് എന്നിവരെ സന്ദര്‍ശിക്കാനെത്തിയ കുടുംബാംഗങ്ങള്‍ക്കെതിരായ യുപി പോലിസ് നടപടിക്കെതിരെ കേരളസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മറ്റി ആവശ്യപ്പെട്ടു.
അത്യന്തം അപകടകരമായ ഒരു പ്രവണതക്ക് തുടക്കം കുറിച്ചിരിക്കുകയാണ് യുപിയിലെ കാവി പോലീസ്.. പൗരാവകാശങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത യുപി സര്‍ക്കാര്‍ ജനാധിപത്യത്തിന് അപമാനമാണ് .
ആർ.ടി.പി.സി.ആർ റിപ്പോർട്ടിൽ കൃത്രിമം കാണിച്ചെന്നാരോപിച്ചാണ് 14 ദിവസം റിമാൻഡ് ചെയ്തിരിക്കുന്നത്. ഒരേ ലാബിൽ നിന്നും ചെയ്ത ടെസ്റ്റിൽ 3 എണ്ണം മാത്രമെങ്ങനെയാണ് കൃത്രിമം  ആവുക?. ജാമ്യപേക്ഷ നൽകിയെങ്കിലും അത് ഒക്ടോബർ 5ലേക്ക് മാറ്റിവെചിരിക്കയാണ് . കോടതികൾ പോലും ഈ ക്രൂരതയ്ക്ക് കൂട്ടുനിക്കുന്നു എന്നത് ജുഡീഷ്യറിയിലും കാവിവല്കരണത്തിന്റെ ആഴമാണ് മനസ്സിലാക്കുന്നത്
നാല് ദിവസമായി അവരെ തടവറയിൽ വെച്ചിരിക്കുകയാണ് യുപി പോലീസ്. മലയാളം അല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കാൻ അറിയാത്ത അവരോട് മനുഷ്യത്വപരമായ യാതൊരു പരിഗണനയും നൽകാതെയാണ് തടവിലാക്കിയിരിക്കുന്നത്
യോഗി പോലീസിന്റെ ഈ ഭരണകൂട ഭീകരതക്കെതിരെ ജനാധിപത്യ സമൂഹം രംഗത്തു വരണമെന്നും ഇത്തരം പ്രവണത മുളയിലേ നുള്ളിക്കളയണമെന്നുംകേരള സ്റ്റേറ്റ്  പ്രസിഡണ്ട് പികെ മൻസൂർ എടക്കാട് പറഞ്ഞു
ജനറൽ സെക്രട്ടറി വിഎം നാസർ പട്ടാമ്പി,വൈസ് പ്രസിഡണ്ട് അബ്ദുസ്സലാംവാടാനപ്പള്ളി,റിയാസ് കോട്ടത്ത്,ഷാനവാസ് കൊല്ലം,സ്റ്റേറ്റ് മീഡിയ ഇൻചാർജ് ശരീഫ് കൊടുവള്ളി എന്നിവർ സംസാരിച്ചു