മസ്കറ്റ് : ഇടുക്കി മൂലമറ്റം സ്വദേശിയായ മലയാളി നഴ്സ് ഒമാനിൽ മരണപെട്ടു. വലിയ താഴത്ത് അഗസ്റ്റ്യന്റെ മകൾ ഷീന അഗസ്റ്റ്യൻ (41) ആണ് മസ്കത്തിൽ മരണപ്പെട്ടത്.
സ്വകാര്യ ആശുപത്രയിൽ ജോലി ചെയ്തു വരികയായിരുന്നു.
ഭർത്താവ്: പരേതനായ ജോമോൻ. തൃശുർ ഒല്ലൂരിലാണ് താമസം. രണ്ട്വർഷം മുമ്പാണ് ഇവർ ഒമാനിലെത്തുന്നത്. പതിനാറ് വയസ്സുള്ള മകളുണ്ട്.
ഭൗതിക ശരീരം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.