മലയാളി ജിദ്ദയില്‍ കുത്തേറ്റു മരിച്ചു

By:Mujeeb Kalathil

ജിദ്ദ- കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി  ജിദ്ദയില്‍ കുത്തേറ്റു മരിച്ചു. കുഞ്ഞലവി എന്ന ഉണ്ണീന്‍ നമ്പ്യേടത്ത് (45) ആണ് മരണപ്പെട്ടത്. ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.  കളക്ഷന്‍ കഴിഞ്ഞു മടങ്ങവെ അക്രമികള്‍ കുത്തിയ ശേഷം പണവുമായി കടന്നുകളയുകയായിരുന്നു. ചൊവ്വ രാവിലെ പത്തുമണിയോടെ അല്‍ സാമിറിലാണ് സംഭവമെന്നാണ് അറിയുന്നത്.
സ്‌പോണ്‍സറും സുഹൃത്തുക്കള്‍ അടക്കമുള്ളവരും കേസുമായി ബന്ധപ്പെട്ട് രംഗത്തുണ്ട്. മരണാനന്തര നടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് നേതൃത്വം നല്‍കുന്നു