മനാമ : ബഹറിനിലെ പ്രമുഖ ചിത്രകാരനും ശില്പിയുമായ മലയാളി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര സ്വദേശി കാവിൽ കുട്ടോത്ത് സ്വദേശി ബിജു കുട്ടോത്ത് (49) ന്റെ യാണ് ഹിദ്ദിലെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആർട്ട് ഡയറക്ടർ ആയിരുന്നു ബിജു, പ്രധാനമന്ത്രി നരേന്ദ്രമോദി ബഹറിനിൽ വന്നപ്പോൾ അദ്ദേഹത്തിന് സമ്മാനിക്കാൻ ശിപം നിർമിച്ചതടക്കം ഒട്ടറെപ്രമുഖർക്ക് അദ്ദേഹം ശിപങ്ങൾ നിർമിച്ചു നൽകിയിരുന്നു.കുടുംബം നാട്ടിലാണ് മരണ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.