മസ്കറ്റ് : കോവിഡ് മൂലം തൃശൂർ സ്വദേശി മസ്കത്തിൽ മരിച്ചു. ഒരുമനയൂർ തൊട്ടാപ്പ് തെരുവത്ത് വീട്ടിൽ അബ്ദുൽ ജബ്ബാർ (59) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ച മുൻപ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ശ്വാസം മുട്ടലടക്കം രോഗലക്ഷണങ്ങൾ ഗുരുതരമായതിനെ തുടർന്ന് നാലു ദിവസമായി ഇദ്ദേഹം വെന്റിലേറ്ററിൽ ആയിരുന്നു. പത്തുവർഷത്തിലധികമായി ഒമാനിലുള്ളഇദ്ദേഹം ഗൾഫാർ കമ്പനിയിൽ ജീവനക്കാരനാണ്.