മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി രാജേഷിനെയാണ് (42) സവാദി ബില്ലയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് അടുത്ത മുറിയിൽ താമസിക്കുന്ന സെന്തിൽകുമാർ പറഞ്ഞു. പൊലീസെത്തി മൃതദേഹം റുസ്താഖ് ആശുപത്രിയിലേക്ക് മാറ്റി.പത്തു വർഷത്തോളമായി രാജേഷ് ഒമാനിലുണ്ട്. മൃതദേഹം ഇന്ന് നാട്ടിൽ കൊണ്ടുപോകാൻ കഴിയുമെന്നാണ് സുഹൃത്തുക്കൾ പറഞ്ഞു.