മസ്കറ്റ്:ഒമാനിലെ ഇബ്രയില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി പുളിമൂട്ടില്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുധാകരന്റെ മകന്‍ സുബിന്‍ (31) ആണ് മരിച്ചത്. രാത്രി താമസിക്കുന്ന മുറിയില്‍ തൂങ്ങുകയായിരുന്നു. രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് കൂടെ ജോലി ചെയ്യുന്നവര്‍ ചവിട്ടിപ്പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഇബ്ര സഫാലയില്‍ ബില്‍ഡിംഗ് മെറ്റീരിയലുകളുടെ വിപണനം നടത്തുന്ന സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. പിതാവ് സുധാകരനും ഇതേ സ്ഥാപനത്തിലെ തന്നെ ജോലിക്കാരനാണ്. നാലു വര്‍ഷത്തിലധികമായി ഒമാനിലുള്ള സുബിന്‍ അവധി കഴിഞ്ഞ് ഒന്നര മാസം മുമ്പാണ് തിരിച്ചെത്തിയത്. ഭാര്യ: തുഷാര. രണ്ടു മക്കളുണ്ട്.