റിയാദ് : റിയാദിൽ ഹോട്ടലിന്റെ പാരപ്പറ്റ് തകര്‍ന്ന് മലയാളിയും തമിഴ്നാട് സ്വദേശിയും മരിച്ചു. ആലപ്പുഴ കായംകുളം കീരിക്കാട് കോളങ്ങരേത് കോയക്കുട്ടിയുടെ മകന് അബ്ദുല്‍ അസീസ് (50) ആണ് മരിച്ച മലയാളി. പ്രിന്‍സ് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡില്‍ എക്സിറ്റ് 30ല്‍ ഖലീജിലുളള മലാസ് ഹോട്ടലിന്റെ മുന്‍ ഭാഗത്തെ കോണ്‍ക്രീറ്റ് പാരപ്പെറ്റ് തകര്‍ന്നാണ് അപകടം. ഹോട്ടലിന്റെ ബോര്‍ഡ് ഉള്‍പ്പെടെ പാരപ്പറ്റിന്റെ കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നു വീഴുകയായിരുന്നു.
അല്‍ ജസീറ ഫോഡ് കമ്പനിയില്‍ ഡ്രൈവറായിരുന്നു. തമിഴ്നാട് സ്വദേശിയുടെ വിവരങ്ങള്‍ ലഭ്യമയിട്ടില്ല. കൊച്ചി സ്വദേശി സലിം, ഓച്ചിറ പ്രയാര്‍ സ്വദേശി അജയന് എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഞായർ രാവിലെ ഒന്‍പതിനാണ് സംഭവം. ഹോട്ടലിന്പുറത്ത് സംസാരിച്ചു നിന്നവരാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. അപകട സമയം ഹോട്ടലിനകത്ത് ഉണ്ടായവര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല. പൊലീസ് എത്തി നടപടികൾ ആരംഭിച്ചു