ഹൃദയാഘാദം സലാലയിൽ മലയാളി മരിച്ചു.

സലാല : സലാലയിൽ മലയാളി ഹൃദയാഘാദം മൂലം മരണപെട്ടു,മലപ്പുറം വളാഞ്ചേരി സ്വദേശി പാലപ്പറമ്പിൽ ഉസ്മാൻ ആണ് ഹൃദയാഘാദംമൂലം മരിച്ചത് 40 വയസായിരുന്നു.രാത്രി ആഹാരം കഴിച്ചു പതിവുപോലെ ഉറങ്ങാൻ കിടന്ന ഉസ്മാൻ ഉറക്കത്തിൽ എപ്പൊഴോ ആണ് മരണപ്പെട്ടത്. രാവിലെ ഉണരാഞ്ഞത്‌ ശ്രദ്ധിച്ച സുഹൃത്തുക്കൾ മരിച്ച നിലയിൽ ഉസ്മാനെകാണുകയായിരുന്നു.കഴിഞ്ഞ പത്തുവർഷമായി സലാലയിൽ സിമന്റ് ഫാക്ടറിയിൽ ജോലിചെയ്ത് വരുകയായിരുന്നു.ഭാര്യയും മൂന്ന് മക്കളും ഉണ്ട്.