ഹൃദയസ്തംഭനം മൂലം ഒമാനിലെ ഷിനാസിൽ മലയാളി മരിച്ചു

shinas-oman-2മസ്ക്കറ്റ്:കോഴിക്കോട്‌ കുറ്റ്യാടി സ്വദേശി ഒമാനിലെ ഷിനാസില്‍ ഹൃദയസ്തംഭനം മൂലം നിര്യാതനായി,കഴിഞ്ഞ ഇരുപതു വര്‍ഷക്കാലമായി ശിനാസില്‍ പ്രവാസ ജീവിതം നയിക്കുന്ന വട്ടോളി വട്ട പറച്ചലില്‍ വീട്ടില്‍ കുഞ്ഞികണ്ണന്‍ (57 ) ആണ് മരിച്ചത് . സോഹാര്‍ ഹോസ്പിടല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചുവരുന്ന മൃതദേഹം സോഹാര്‍ -ഫലാജ് കെ എം സി സി കളുടെ നേത്രുത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച നാട്ടില്‍ എത്തിക്കും,ലീലയാണ് ഭാര്യ.