കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലക്കാരൻ കുവൈത്തിൽ മരിച്ചു. മാവേലിക്കര തഴക്കര തൊണ്ടുപറമ്പിൽ വർഗീസ് ഫിലിപ് (63) ആണ് മരിച്ചത്. പിതാവ്: ഫിലിപ്പോസ് വർഗീസ്. മാതാവ്: അന്നമ്മ വർഗീസ്. ഭാര്യ: അമ്മിണി വർഗീസ്. രണ്ട് പെൺമക്കളുണ്ട്. കുവൈത്തിൽ അൽമീർ ടെക്നിക്കൽ സർവിസ് കമ്പനിയിൽ മോണിറ്ററിങ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. വർഗീസ് ഫിലിപ്പിന്റെ നിര്യാണത്തിൽ അൽമീർ മാനേജുമെന്റും ജീവനക്കാരും അനുശോചിച്ചു.