ബഹ്റൈൻ : തിരുവനന്തപുരം ജില്ലയിലെ കണിയാപുരം അണ്ടൂർകോണം സ്വദേശി നൗശാദ് ശാഹുൽ ഹമീദ് 49 വയസ്സ് ബഹ്റൈനിൽ മരണമടഞ്ഞു . അവധി ദിവസം താമസസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു അത്യാസന്ന നിലയിൽ ആയ അദ്ദേഹത്തെ ഉടൻതന്നെ ബുസൈറ്റീൻ കിംങ് ഹമദ് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു . തുടർന്ന് ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു . ഭാര്യ ശീജ നൗശാദ്,മക്കൾ നബീൽ , യാസീൻ. പത്ത് വർഷത്തോളമായി റാമീസ് ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു . മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഭാരവാഹികൾ അറിയിച്ചു .