ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരണപ്പെട്ടു

മസ്‍കറ്റ് : ഒമാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരണപ്പെട്ടു.തൃശ്ശൂർ വല്ലച്ചിറ പാറക്കന്‍ വീട്ടില്‍ ജോസഫിന്റെ മകന്‍ പീറ്റര്‍ ജോസഫ് (30) ആണ് ഒമാനില്‍ മരിച്ചത്. മൃതദേഹം നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് പീറ്റര്‍ ജോസഫ് മരിച്ചത്. അഞ്ച് വര്‍ഷമായി ഒമാനില്‍ ജോലി ചെയ്‍തുവരികയായിരുന്നു പീറ്റര്‍. ഭാര്യ അനുപ ജോണി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ ജീവനക്കാരിയാണ്.