ബഹ്‌റൈനിൽ മലയാളി മരണപ്പെട്ടു

മനാമ :ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവർത്തകനായ കൊല്ലം ഓച്ചിറ സ്വദേശി ലാൽ (ചോട്ടു )ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. വർഷങ്ങളായി ബഹ്‌റൈനിൽ ബിസിനസ് നടത്തി വരികയായിരുന്നു അദ്ദേഹം. ഇന്ത്യൻ സ്‌കൂൾ അധ്യാപികയായ ജോസ്‌മി ലാലുവാണ് ഭാര്യ, നടിയും നർത്തകിയുമായ അനഘ ലാൽ ,ധാർമിക് ലാൽ എന്നിവർ മക്കളാണ്.മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.