മനാമ : ബഹറിനിൽ മലയാളി ഡോക്ടർമാരെ മരിച്ച നിലയിൽ കണ്ടെത്തി , ഇവിടുത്തെ പ്രമുഖ ഹോസ്പിറ്റലിലെ പുരുഷ ഡോക്ടറിനെയും വനിതാ ഡോക്ടറിനെയുമാണ് പുലർച്ചെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയത് . വിഷം കഴിച്ചു ആത്മഹത്യ ചെയ്തതാണെന്ന് ആണെന്ന് പ്രാഥമിക നിഗമനം .പത്തനംതിട്ട റാന്നി എരുമേലി സ്വദേശിയായ പുരുഷ ഡോക്ടർ അനസ്തേഷ്യ വിഭാഗത്തിലെ ജോലി ചെയ്തു വരികയായിരുന്നു , മരിച്ച ഡോക്ടർമാർ ബന്ധുക്കൾ ആണെന്നും പറയപ്പെടുന്നു , മൃതദേഹം സൽമാനിയ ആശുപത്രിയിലെ മോർച്ചറിയിൽ .