യുഎഇ മാനുഷികമായ പരിഗണന നൽകി യാത്രയ്ക്ക് അനുവദിച്ചു നന്ദി അറിയിച്ച് മലയാളി കുടുംബം

അബുദാബി:നാട്ടിൽ കുടുങ്ങിക്കിടക്കുന്ന താമസക്കാർക്കായി യുഎഇ നൽകിയ ഇളവിന് നന്ദി അറിയിക്കുകയാണ് സജീവ് ജോസഫും കുടുംബവും.സജീവ് ജോസഫിന്റെ ഭാര്യയും മകനും ജിഡിആർഎഫ്എയിൽ നിന്ന് മാനുഷികമായ ഇളവ് ലഭിച്ച ശേഷമാണ് കുടുംബത്തോട് ഒത്തുചേരുന്നത്. ഭാര്യ ഷീനയും മകൻ അമലും ഉൾപ്പെടെയുള്ള കുടുംബം വാർഷിക അവധിക്കായി മാർച്ച് 24 നാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്തത്. ഡെൽറ്റ വേരിയന്റിന്റെ വ്യാപനം തടയുന്നതിനായി ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാരെ യുഎഇ താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന് ഏപ്രിൽ 24 മുതൽ ഈ കുടുംബം കേരളത്തിൽ

കുടുങ്ങിക്കിടക്കുകയായിരുന്നു.
ജോസഫിന്റെ ഭാര്യയും മകനും ഞായറാഴ്ച കൊച്ചിയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ യുഎഇയിലെത്തി.
ജോലിയിൽ തിരിച്ചെത്താനുള്ള ആഗ്രഹത്തിൽ ജോസഫ് ഒരു മാസം മുമ്പ് അർമേനിയ വഴി യുഎഇയിലേക്ക് മടങ്ങി. “എന്റെ കുടുംബത്തെ എന്നോടൊപ്പം കൊണ്ടുവരാൻ ആഗ്രഹിച്ചു , മൂന്നാമത്തെ രാജ്യ ക്വാറന്റൈൻ റൂട്ട് ചെലവേറിയതാണ്. ഒരാളുടെ യാത്രാ ചിലവിന്റെ ചെലവ് മാത്രമേ എനിക്ക് താങ്ങാനാകൂയെന്ന് ജോസഫ് കൂട്ടിചേർത്തു.