മസ്കത്ത്: നിരവധി കേസുകളിൽ ജയിലിലായിരുന്ന മലയാളിക്ക് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് മോചനം.നല്ല സാമ്പത്തിക സ്ഥിയിൽ ആയിരുന്ന അബ്ബാസ് എന്ന പാലക്കാട് സ്വദേശിയുടെ ബിസ്സിനസ്സ് തകർച്ചയായിരുന്നു പ്രശ്ങ്ങളുടെ തുടക്കം,നിവധിപേർക്ക് നൽകിക ചെക് മടങ്ങുകയും തുടർന്നുണ്ടായ നടപടിക്രമങ്ങളിൽ ഒമ്പതുമാസത്തോ ളം ജയിൽശിക്ഷയും അനുഭവിക്കേണ്ടിവന്നു,ജയിൽമോ ചിതനായ പാലക്കാട് സ്വദേശി അബ്ബാസിനെ കഴിഞ്ഞ ആഴ്ച നാട്ടിലെത്തിച്ചെങ്കിലും നിയമക്കുരുക്കിൽപെട്ട ഭാര്യയും മൂന്നു മക്കളും ചെറുമകനും അടങ്ങിയ കുടുബത്തെ സുരക്ഷിതമായി കഴിഞ്ഞദിവസം നാട്ടിലേക്കയച്ചു.കേസുകൾതീർത്ത് നാട്ടിലേക്ക് പോവുക അസാധ്യമെന്ന് കരുതിയിരുന്ന കുടുംബത്തെ സുരക്ഷിതമായി നാട്ടിലയക്കാനായതിന്റെ ആശ്വാസത്തിലാണ് കെ.എം.സി.സി പ്രവർത്തകനായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി സകറിയ. മുന്ന് മാസങ്ങൾക്കുമുൻപാണ് ഈ വിഷയം സക്കറിയ എന്ന സാമൂഹിക പ്രവർത്തകൻ അറിയുന്നത്,വാടക കൊടുക്കാനില്ലാതെയും,കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആയിരുന്ന കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യ്ത ശേഷം ഒരു പോരാട്ടം തന്നെയായിരുന്നു സക്കറിയ നടത്തിയത്.കഴിഞ്ഞ മൂന്നു മാസമായി കേസിന്റെ പിന്നാലെയായിരു ന്നു തങ്ങളെന്ന് സക്കറിയ പറയുന്നു.ഒമാനിൽ കുടുംബസമേതം താമസിച്ചിരുന്ന അബ്ബാസ് വിവിധ തരം ബിസിനസും ഫ്ലാറ്റുകൾ മറിച്ച് വിൽക്കുന്ന ഇടപാടുകളും നടത്തിയാണ് കടക്കെണിയിൽ പെട്ടത്.നേരത്തേ സാമ്പത്തിക ഇടപാട് കേസിൽ ജയിലിലായിരുന്ന ഇദ്ദേഹം ജാമ്യത്തിനിറങ്ങി മുങ്ങിയത ടക്കം കേസുകൾ ഉണ്ടായിരുന്നു.അബ്ബാസ് ജയിലിൽ പോയതോടെ മബേലയിൽ കഴിയുകയായിരുന്ന ഭാര്യയും 21 ഉം 18 ഉം വയസ്സുള്ള പെൺമക്കളും 15 വയസ്സുള്ള മകനും മൂത്ത മകളുടെ മകനും അടങ്ങിയ കുടുംബം അനാഥമായി. താമസയിടത്തിന്റെ വാടക നൽകാൻ കഴിയാതെവന്നതോടെ കെട്ടിട ഉടമ വന്ന് പ്രശ്നമുണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് സാമൂഹിക പ്രവർത്തകർ ഇടപെടുന്നത്.കുടുംബത്തി ന്റെ സങ്കടകഥ സാമൂഹിക പ്രവർത്തകർ കെട്ടിട ഉടമയായ സ്വദേശിയുടെ മുന്നിൽ അവതരിപ്പിച്ചതോടെ വാടക ഒഴിവാക്കിക്കൊടുക്കാമെ ന്നും വെള്ള, വൈദ്യുതി ചാർജുകൾ അടക്കണമെന്നും ഉടമ ആവശ്യപ്പെട്ടു.സകറിയ മുൻ കൈയെടുത്ത് മബേല കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ 265 റിയാൽ അടച്ചതോടെ കുടുംബത്തെ മാത്രം നാട്ടിലയക്കാനാണ് സാമൂഹിക പ്രവർത്തകർ ശ്രമിച്ചത്. എന്നാൽ, അബ്ബാസ് ഇല്ലാതെ തങ്ങൾ നാട്ടിലേക്ക് മടങ്ങില്ലെന്നും തങ്ങൾ ഒമാനിൽ തന്നെ മരിക്കാനാണ് ആഗ്രഹിക്കുന്നതെന്നതും പറഞ്ഞതോടെ സാമൂഹിക പ്രവർത്തകർ വെട്ടിലായി.നിരന്തര പരിശ്രമത്തിന്റെ ഫലമായി രണ്ടു കേസുകൾ പിൻവലിപ്പിക്കാൻ കഴിഞ്ഞതോടെ രണ്ടു മാസം മുമ്പ് അബ്ബാസിനെ അൽഖൂദ് ജയിലിലേക്ക് മാറ്റാൻ കഴിഞ്ഞു. വാറണ്ടുകളും നാലുവർഷം മുമ്പ് 11,000 റിയാൽ നൽകാനുള്ള കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കേസും അപ്പോഴും നിലവിലുണ്ടായിരുന്നു.11, 000 റിയാൽ നൽകാനുള്ള കേസിൽ പരാതിക്കാരനായ സ്വദേശിയെ 20 തവണ മറ്റ് സ്വാദേശികൾക്കൊപ്പവും,സ്വന്തം സ്പോൺസറുടെ കുടുംബത്തിനൊപ്പവും സക്കറിയ കാണുകയും ചെയ്തതോടെ നാലായിരം റിയാലിന് കേസ് പിൻവലിക്കാൻ തയാറായത് അബാസിന്റെ മോചനം വേഗത്തിലാക്കി. പ്രതിമാസം 100 റിയാൽ എന്ന തോതിൽ സകറിയയുടെ 40 ചെക്കുകൾ നൽകിയാണ് പ്രശ്നം പരിഹരിച്ചത്.കേസ് ഒത്തുതീർപ്പായതോടെ അസൈബ പൊലീസ് സ്റ്റേഷനിലെത്തിയ അബ്ബാസിന് ടിക്കറ്റുമായി വിമാനത്താവളത്തിൽ എത്തിയെങ്കിലും മറ്റു കേസുകൾ നിമിത്തം മൂന്നു തവണ യാത്ര മാറ്റിവെക്കേണ്ടിവന്നു.വ ർഷങ്ങളായി റസിഡൻറ് കാർഡും വിസയും പുതുക്കാത്തതിന്റെ പേരിലുള്ള ഭീമമായ ഫൈൻ കാരണം കുടുംബത്തിന് നാട്ടിൽ പോവാൻ കഴിഞ്ഞില്ല. ഈ ഇനത്തിൽ 4900 റിയാലാണ് ഫൈൻ നൽകേകണ്ടിയിരുന്നത്.മസ് കത്ത് ഇന്ത്യൻ എംബസ്സിയുടെ ഇടപെടലിന്റെ ഫലമായി ഫൈൻ ഒഴിവാക്കപ്പെട്ടതോടെ കുടുംബം നാടാണയാനുള്ള സാധ്യത തെളിഞ്ഞു.എന്നാൽ,ഭാര്യയട ക്കം അഞ്ചുപേരുടെ പാസ്പോർട്ട് ആറായിരം റിയാലിന് അബ്ബാസ് നേരത്തേ പണയം വെച്ചിരുന്നു, ഇത് മടക്ക് യാത്രക്ക് വീണ്ടും വിലങ്ങുതടിയായി.പണം നൽകാനുള്ളയാളുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിച്ചതോടെയാണ് കഴിഞ്ഞദിവസം കുടുംബത്തിന് നാടണയാൻ കഴിഞ്ഞത്.