സൂർ : സൂറില്‍ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്ന മലപ്പുറം താനൂര്‍ തെയ്യാല സ്വദേശി ചിറ്റമ്പലത്തില് ചേക്കുട്ടി സഹമില്‍ വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വദേശിയുടെ കാര്‍ ഇടിക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന സ്വദേശി ചെക്കുട്ടിയെ സഹം ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും സൊഹാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ചേക്കുട്ടി നാട്ടില്‍ പോയി വന്നിട്ട് അഞ്ച് വര്‍ഷമായിരുന്നു.ഹോട്ടൽ തോഴിലാളി ആയിരുന്ന ഇദ്ദേഹം കുറച്ചുനാളുകൾക്ക് മുൻപാണ് പ്രമുഖ സൂപ്പർമാർക്കറ്റിലെ ജീവനക്കാർക്ക് ഭക്ഷണം പാകം ചെയ്യുന്ന ജോലി ഏറ്റടുത്ത്.അടുത്ത ദിവസം നാട്ടിലേക്ക് പോകുന്ന സുഹൃത്തിന്റെ കൈവശം കൊടുത്തുവിടുന്നതിന് വേണ്ടി പേരക്കുട്ടികള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. ഭാര്യ: കദിയാമ്മ. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുണ്ട്.