സോഹാർ : ഒമാനിലെ സോഹാറില്‍ ശമ്പളവും അടിസ്ഥാന സൗകര്യവുമില്ലാതെ കുടുങ്ങിക്കിടന്നനാല് മലയാളികളികളെ നാട്ടിലെത്തിച്ചു. കഴിഞ്ഞ അഞ്ച് മാസത്തോളമാണ് ഇവർ കഷ്ടതയനുഭവിച്ചു കഴിഞ്ഞത്. ആലുവ എം.എൽ.എ അന്‍വര്‍ സാദത്ത് വഴി വിവരമറിഞ്ഞ ഒ.ഐ.സി.സി ഒമാന്‍
നാഷനല്‍ വൈസ് പ്രസിഡൻറ് അനീഷ് കടവിലിന്റെ നേതൃത്വത്തിലാണ് മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. നെടുമ്പാശ്ശേരി സ്വദേശികളായ ജേക്കബ്, അപ്പു, ഷാജി, വിജി എന്നിവരെ മലയാളിയാണ് നിർമാണ കമ്പനിയില്‍ ജോലിക്കു കൊണ്ടുവന്നത്. എന്നാൽ, ദിവസങ്ങള്‍ക്കകം ഒമാനില്‍നിന്ന് ഇയാള്‍ മുങ്ങിയതോടെ തൊഴിലാളികള്‍ ദുരിതത്തിലാവുകയായിരുന്നു.
മാസങ്ങളോളം ശമ്പളം മുടങ്ങുകയും അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാതാവുകയും ചെയ്തു. സംഭവം അറിഞ്ഞ തൊഴിലാളികളുടെ ബന്ധുക്കള്‍ അന്‍വര്‍ സാദത്ത് എം.എൽ.എയെ ബന്ധപ്പെടുകയായിരുന്നു. അന്‍വര്‍ സാദത്ത് ഒമാന്‍ ഒ.ഐ.സി.സി ഭാരവാഹികളെ വിവരം അറിയിക്കുകയും തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് എംബസിയുടെ സഹായത്തോടെ നടത്തിയ ഇടപെടലാണ് തൊഴിലാളികള്‍ക്ക് നാട്ടിലേക്കു തിരിച്ചുപോകുന്നതിനുള്ള വഴിയൊരുക്കിയത്.