മലയാളി നഴ്സ് ബഹ്റൈനിൽ മരണമടഞ്ഞു

മനാമ:എറണാകുളം അങ്കമാലി ഇടക്കുന്ന് പുളിയന്തുരുത്തി വീട്ടിൽ ഡീന സാമുവൽ (45)മരണമടഞ്ഞു. അർബുദബാധിതയായി ആശുപത്രി ചികിൽസയിലായിരുന്നു.ബഹ്‌റൈൻ സൽമാനിയ മെഡിക്കൽ കോളേജിലെ നേഴ്സ് ആണ്.പീച്ചി വെപ്പിനത്ത് വീട്ടിൽ സാമുവലിന്റെയും മേരിയുടെയും മകളാണ്.
ഭർത്താവ്: ടോണി (ബഹ്റൈൻ). മക്കൾ: ബോസ്കോ ടോണി, ക്രിസ്റ്റോ ടോണി  (ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ് ).കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കലിന്റെ സഹോദരീ പുത്രിയാണ്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.