ഇന്ത്യന്‍ സ്കൂളില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

മസ്കറ്റ്: ഒമാനിലെ മസ്കറ്റിലെ ഇന്ത്യൻ സ്കൂളിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കഞ്ഞിപ്പാടം തല്ലുപുരക്കൽ അദ്വൈത് രാജേഷിനെ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വാദികബീർ ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പിതാവ്: രാജേഷ്. മാതാവ്: പരേതയായ അഞ്ജന,ഒരു സഹോദരിയുണ്ട്.