മലയാളി യുവാവ് ബഹ്‌റൈനിൽ മരണപ്പെട്ടു

മനാമ: ബഹ്റൈനിൽ മലയാളി യുവാവ് മരണപ്പെട്ടു കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലിരിക്കെ ചെങ്ങന്നൂർ ചെറിനാട് തൈവിളയിൽ രാജപ്പന്‍റെ മകൻ രാജീവ് (30) ആണ് മരിച്ചത്. ബഹ്റൈനിൽ മെയിന്റനൻസ് സൂപ്പർവൈസറായി ജോലി ചെയ്യ്തു വരികയായിരുന്നു അദ്ദേഹം .നാല് ദിവസം മുമ്പ് കുഴഞ്ഞ് വീണതിനെത്തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെന്റിലേറ്ററിൽ കഴിയവേയാണ് മരണം. മാതാവും,ഭാര്യയും, കുഞ്ഞും ,ബഹ്റൈനിൽ ഒപ്പമുണ്ടായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.