മലയാളി യുവാവ് യുഎഇയില്‍ മരണമടഞ്ഞു

ദുബായ് : മലയാളി യുവാവ് യുഎഇയില്‍ മരണമടഞ്ഞു . വയനാട് കല്‍പറ്റ പുല്‍പാറയില്‍ പിലാതോട്ടത്തില്‍ മുഹമ്മദ് ഷമീല്‍ (28) ആണ് മരിച്ചത്. പിതാവ് – സലീം. മാതാവ് – റംല. ഷമീലിന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടെത്താന്‍ ദുബൈ പൊലീസ് യുഎഇയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ സഹായം തേടിയിരുന്നു.മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കാൻ ഉള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു