ബഹ്‌റൈൻ : ബഹ്‌റൈനിൽ കോവിഡ് 19 പശ്ചാത്തലത്തിൽ വാണിജ്യ സ്ഥാപനങ്ങൾക്കു സാധനങ്ങൾ വിൽക്കുന്നതിനും ഉപഭോക്താക്കൾക്ക് അത് വാങ്ങുന്നതിനും പ്രത്യേക വെബ് സൈറ്റ് പ്രവർത്തനം ആരംഭിച്ചു . മാൾ .ബി എച് എന്ന ഈ കോമേഴ്‌സ് വെബ് സൈറ്റ് ആണ് വാണിജ്യ മന്ത്രാലയം കീഴിൽ പ്രവർത്തനം ആരംഭിച്ചത് . ബഹറിനിൽ വാണിജ്യ ലൈസെൻസ് ഉള്ളവർക്ക് കമ്പനികൾക്ക് സാധങ്ങൾ ഇനി മുതൽ ഓൺലൈൻ ആയി വില്പന നടത്താം . രെജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക ഫീസ് ഈടാക്കില്ല .കൂടുതൽ വിവരങ്ങൾക്ക് 17574972 എന്ന നമ്പറിലോ mall@moic.gov.bh എന്ന ഇ മെയിലിലോ ബന്ധപ്പെടാവുന്നതാണ്