ബഹ്‌റൈൻ മല്ലു റോക്കർസിന്റെ ഇഫ്താർ വിരുന്നും സംഗമവും കഴിഞ്ഞ ദിവസം നടന്നു

ബഹ്‌റൈൻ : മല്ലു റോക്കർസിന്റെ ഇഫ്താർ വിരുന്നും സംഗമവും കഴിഞ്ഞ ദിവസം അമ്മീസ് റെസ്റ്റോറന്റിൽ വൈകുന്നേരം 6 മണിയോടെ സംഘടിപ്പിച്ചു. ബഹ്‌റൈനിലെ മാധ്യമ രംഗത്തും പൊതുരംഗത്തുമുള്ളവർ ഈ കൂടായിമയുടെ ഇഫ്താർ വിരുന്നിലെ പ്രധാന പങ്കാളികളായിരുന്നു . വളരെ ചുരുങ്ങിയ കാലയളവിൽ അതായത് വെറും മൂന്ന് മാസങ്ങൾ കൊണ്ട് ബഹ്‌റൈൻ മലയാളികളുടെ മനം കീഴടക്കിയവരാണ് മല്ലു റോക്കർസ് ബഹ്‌റൈൻ . ഏതൊരു കഴിവുള്ള കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കാനും അവർക്കു വേദിയൊരുക്കി കൊടുക്കാനുമുള്ള ഒരു കുടുംബമാണ് മല്ലു റോക്കർസ് എന്നും അവരുടെ ബാനറിൽ റിലീസ് ആവാൻ ഒരുങ്ങുന്ന ഷോർട് ഫിലിം ആൽബം എന്നിവയുടെ പിന്നണി പ്രവർത്തനങ്ങളും പുരോഗതിയിലാണെന്നും ഭാരവാഹികൾ കൂട്ടുചേർത്തു. പ്രായ ഭേത മന്യേ ഏതു മേഖലയിൽ കഴിവുള്ളവർക്കായി കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു , നസീഹ് യൂസഫ്, ജീവൻ കുമാർ, മുനീർ, റെയ്‌സ് മമ്മു, പ്യാരി സാജൻ എന്നിവരാണ് ഈ കൂട്ടായിമയുടെ ഭാരവാഹികൾ.