ഭാര്യയുടെയും കുഞ്ഞിന്റെയും മരണത്തിന് പിന്നാലെ മടങ്ങിയ പ്രവാസി താമസസ്ഥലത്ത് മരിച്ച നിലയിൽ

മനാമ. ഭാര്യയും കുഞ്ഞും മരിച്ച് മാസങ്ങൾക്ക് ശേഷം പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അടൂർ മണക്കാല കാര്യാട്ട് സാംകുട്ടിയുടെയും എൽസമ്മയുടെയും മകൻ സിജോ സാം (29) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

കഴിഞ്ഞ മാർച്ചിലാണ് സിജോയുടെ ഭാര്യ അഞ്ജു പ്രസവത്തിനിടെ മരിച്ചത്. അഞ്ച് ദിവസത്തിന് ശേഷം ചികിത്സയിലിരുന്ന കുട്ടിയും മരിച്ചു. പിന്നീട് മൂന്ന് മാസത്തിന് ശേഷം ബഹറിനിൽ സെക്യൂരിറ്റി കോർ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു സിജോ തിരിച്ചുപോയി. എന്നാൽ കഴിഞ്ഞ ദിവസം രാത്രി സിജോയെ ഒപ്പം താമസിക്കുന്നവർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.