ബഹ്‌റൈൻ : മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു . കൊല്ലം കരുനാഗപ്പള്ളി തേവലക്കര സ്വദേശി അന്പത് വയസുള്ള അലിയാർ കുഞ്ഞ് അബ്ദുൾ റഹിം ആണ് മരണമടഞ്ഞത് . ജോലി സ്ഥലത്തു ഇന്ന് രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു , ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നിലനിര്ത്താന് ആയില്ല , മനാമ ഒറിയന്റൽ പാലസ് ഹോട്ടലിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം , മൃതദേഹം ഉടൻ നാട്ടിൽ കൊണ്ടുപോകുവാനുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു