ബഹ്റൈൻ : അത്യാധുനിക സൗകര്യങ്ങളോട് കൂടി മികച്ച ആരോഗ്യ പരിരക്ഷണം വാഗ്ദാനം ചെയ്ത് കൊണ്ട് മനാമയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അൽ റബീഹ് മൾട്ടി സ്പെഷ്യലിറ്റി മെഡിക്കൽ സെന്റർ ഇന്ന് മുതൽ അവരുടെ സേവനം 24 മണിക്കൂറായി ഉയർത്തിയിരിക്കുന്നു . 17 ഓളം ആരോഗ്യവിഭാഗങ്ങളിലായി അതിവിദഗ്ധരായ 32 ഡോക്ടർമാരുടെ സേവനം അൽ റബിഹ് മെഡിക്കൽ സെൻ്ററിൽ ലഭ്യമാണ്. കൂടാതെ സേവനം 24 മണിക്കൂർ ആയി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി രോഗികൾക്കായി രാത്രിയിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജനറൽ വിഭാഗവും ,എമർജസി വിഭാഗവും ആരംഭിച്ചിരിക്കുന്നതായി മെഡിക്കൽ സെന്റർ അധികൃതർ അറിയിച്ചു .