തൗബാൽ :മണിപ്പൂരിലെ തൗബാൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബിജെപി മണ്ഡലം ഓഫീസ് ജനക്കൂട്ടം തീയിട്ടു . സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ജനക്കൂട്ടം ഓഫീസിന് തീകൊളുത്തിയത്. ബുധനാഴ്ചയാണ് സംഭവം.ഓഫീസ് ഗേറ്റ് തകര്‍ത്ത് അകത്ത് കടന്ന ജനം ജനാലകള്‍ അടിച്ചുതകര്‍ക്കുകയും അകത്തുകിടന്ന വാഹനങ്ങള്‍ക്കും നാശനഷ്ടം വരുത്തുകയും ചെയ്തു.ഇന്‍ഡോ- മ്യാന്‍മര്‍ റോഡില്‍ എത്തിയ പ്രതിഷേധക്കാര്‍ തീകൊളുത്തിയ ടയറുകളും ടയറുകളും കൊണ്ട് ഗതാഗതം തടയുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് സുരക്ഷാസേന ടിയര്‍ ഗ്യാസും മോക്ക് ബോംബുകളും ഉപയോഗിച്ചു. പ്രതിഷേധങ്ങള്‍ ഉയർന്നുകൊണ്ടിരിക്കുന്നു.