ജിദ്ദ: ബേഠീ ബച്ഛാഓ, ബേഠീ പഠാഓ..” പുത്രിമാരെ രക്ഷിക്കാമെന്ന് മുദ്രാവാക്യമുയർത്തിയവർ, മണിപൂരിൽ സ്ത്രീകളെ കൂട്ടമായി അപമാനിക്കുന്നവർക്കു മൗനാനുവാദ സാഹചര്യം ഒരുക്കുകയാണെന്ന് കെ പി സി സി സെക്രട്ടറി കെ പി അബ്ദുൽ മജീദ് പറഞ്ഞു. ഒ ഐ സി സി സൗദി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി (ജിദ്ദ) യുടെ ആഭിമുഖ്യത്തിൽ അംഗത്വ കാർഡുകളുടെ ആദ്യഘട്ട വിതരണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗഹൃദ കേരളത്തിന്റെ സാമൂഹിക ഐക്യത്തിന്റെ ഇഴ അടുപ്പങ്ങളിൽ സ്വാർത്ഥ താല്പര്യത്തിന് മുകളിൽ വിള്ളൽ വരുത്താൻ വെറുപ്പിന്റെ രാഷ്ട്രീയ വ്യക്തകൾ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ബിജെപിക്ക് കുടപിടിക്കാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് രാജ്യത്തിന്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യത്തെ പുതിയ അംഗത്ത്വ കാർഡ് സീനിയർ നേതാവ് ചെമ്പൻ അബ്ബാസിന് കൈമാറി, തടർന്നു സി സി ശംസുവിനും ജില്ലാ കമ്മിറ്റികൾക്കും കെ പി സി സി പ്രസിഡണ്ട് കെ സുധാകരനും ഗ്ലോബൽ ചെയർമാൻ ചെയർമാൻ കുമ്പളത്ത് ശങ്കരൻ പിള്ളയും അംഗീകരിച്ച കാർഡുകൾ വിതരണം ചെയ്തു. റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീർ അദ്യക്ഷത വഹിച്ചു. രാജ്യത്ത് തൊഴിൽ ഇല്ലായ്മയും പട്ടിണിയും വർദ്ദിക്കുബോൾ അവ ചർച്ചയാകാതെയിരിക്കുവാൻ, ഏക സിവിൽ കോഡ് പോലുള്ള അപ്രാധാന്യ വിഷയങ്ങൾ ഉന്നയിച്ചു, മാധ്യമ സഹായത്തോടെ ജനങ്ങളിൽ ഭീതി പരത്തുകയാണ് മുനീർ പറഞ്ഞു.ചെമ്പൻ അബ്ബാസ്, അലി തേക്കുതൊട്, നൗഷാദ് അടൂർ, സി സി ഷംസു, അസ്ഹബ് വർക്കല, റോബിൻ കൊല്ലം, അനിൽ കുമാർ പത്തനംതിട്ട, സഹീർ മാഞ്ഞാലി, ഇർഷാദ് ആലപ്പുഴ, ശരീഫ് അറക്കൽ, ഉണ്ണിമേനോൻ പാലക്കാട്, ജെനീഷ് കാളികാവ്, ഹുസൈൻ ചുള്ളിയോട്, അനിൽ ബാബു അമ്പലപള്ളി, റഫീഖ് മൂസ ഇരിക്കൂർ, ഷാജി ചുനക്കര(മക്ക), അബ്ദുൽ നാസ്സർ കോഴിത്തോടി, കുഞ്ഞു മുഹമ്മദ് കോടശ്ശേരി, അഷ്റഫ് വടക്കേകാട്, ഷമീർ നദ്വി കുറ്റിച്ചൽ, അയൂബ് പന്തളം, ശാക്കിർ കൊടുവള്ളി, തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.
മണിപ്പൂർ: ബിജെപിക്ക് കുടപിടിക്കാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പ് : കെ പി അബ്ദുൽ മജീദ്
By: KTA Muneer