മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാകുന്ന സിനിമയില്‍ അഭിനയിക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി മഞ്ജു വാര്യര്‍. കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ അഭിനയിക്കുന്നതിനെ തന്റെ രാഷ്ട്രീയനിലപാടായി വ്യാഖ്യാനിക്കേണ്ടെന്ന് മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു. കമല്‍ തനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമല്ല, ഇരുപതുവര്‍ഷ·ത്തിനുശേഷം ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിന്റെ ആവേശമാണ് തന്നെ ഈ സിനിമയിലേക്ക് നയിച്ചത്. വ്യത്യസ്ത ആശയങ്ങളിലും രാഷ്ട്രീയത്തിലും വിശ്വസിക്കുന്നവര്‍ ഒരുമിക്കുന്നത് നല്ല സിനിമ സൃഷ്ടിക്കാന്‍ വേണ്ടിയാണ്. ഇല്ലാത്ത അര്‍ഥതലങ്ങള്‍ നല്‍കി വിവാദമുണ്ടാക്കുന്നവരുടെ ഉദ്ദേശം മറ്റുപലതുമാണെന്നും മഞ്ജു പറഞ്ഞു. തന്റെ പേരില്‍ വിവാദമുണ്ടാക്കുന്നതിനുപകരം നല്ല സിനിമയ്ക്കായി എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും മഞ്‍ജു അഭ്യര്‍ഥിച്ചു