ബഹ്‌റൈൻ മന്നം ജയന്തി 12 ആം തീയതി

whatsapp-image-2017-01-06-at-2-29-22-pm-1മനാമ: കേരളാ സോഷ്യൽ & കൾച്ചറൽ അസോസിയേഷൻന്റെ ആഭിമുഖ്യത്തിൽ ജനുവരി 12 ആം തീയതി 140 മന്നം ജയത്തി ആഘോഷിക്കും,വ്യാഴം വൈകിട്ട് 7.30 ഇന്ത്യൻ ക്ലബിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടക്കുക.2016ലെ മന്നം അവാർഡ് ആർ.ബാല കൃഷ്ണപിള്ളക്കും,ബിസ്സിനെസ്സ് ഐക്കൺ അവാർഡ് ശ്രീ.വി.കെ രാജശേഖരൻ പിള്ളക്കും നൽകും. പ്രസാദ ചന്ദ്രൻ,എം.എസ്.ആർ പിള്ള,അനിൽ കുമാർ,പാർവതി ദേവദാസ്,ശ്രീമതി ഷീജ ജയൻ,മനോഹർ തുടങ്ങിയജൂറി അംഗങ്ങൾ ചേർന്നാണ് അവാർഡിന്അർഹരായവരെ തിരഞ്ഞെടുത്തത്.തുടർന്ന് കേരളാ തനിമ ഓർമിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .