മനാമ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു മാന്നാർ പാവുക്കരയിൽ യൂ ഡി എഫ് തെരഞ്ഞെടുപ്പ് ബൂത്ത് കെട്ടാൻ എത്തിയ യൂ ഡി എഫ് നേതാക്കളായ ഒഐസിസി യുടെ ചുമതലയുള്ള കെ പി സി സി സെക്രട്ടറി മാന്നാർ അബ്‌ദുൾ ലത്തീഫ്, ഗ്രാമ പഞ്ചായത്ത് അംഗം പ്രകാശൻ, തോമസ്, ഉൾപ്പെടെയുള്ള നേതാക്കന്മാർക്ക് എതിരെ സി പി എം പ്രവർത്തകർ നടത്തിയ അക്രമത്തിൽ ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി. ഇന്ന് നടക്കുന്ന ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പിൽ പരാജയഭീതി പൂണ്ട ആളുകൾ നിയോജക മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ അക്രമം അഴിച്ചുവിടുകയാണ്, അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. ഇതിനെതിരെ ബാലറ്റിലൂടെ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണമെന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അഭ്യർത്ഥിച്ചു.