ജോലി കഴിഞ്ഞാൽ പ്രവാസികൾ വീട്ടിൽ ഇരിക്കണം

മസ്കറ്റ് : കോവിഡ് -19 പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവാസികൾക്ക് തൊഴിൽ മത്രാലയം പുതിയ നിർദേശം നൽകി. ജോലിസമയം കഴിഞ്ഞു അവരവരുടെ താമസസ്ഥലത്തു തന്നെ ഇരിക്കണമെന്നാണ് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും വീട്ടില്‍ തന്നെ തുടരണം. സാമൂഹിക ഒത്തുചേരല്‍ ഒഴിവാക്കണം.അത്യാവിശ ഘട്ടങ്ങളിൽ പുറത്തിറങ്ങുന്നതൊഴിച്ചാൽ ജോലി കഴിഞ്ഞു വീട്ടിൽ തന്നെ ഇരിക്കാനാണ് നിർദേശം,തങ്ങളുടെ പ്രവാസി തൊഴിലാളികളെ വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും ജോലി സമയം കഴിഞ്ഞ് വീട്ടില്‍ തന്നെ തുടരാന്‍ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും നിര്‍ദേശം നല്‍കണം. ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മന്ത്രാലയം കൈമാറി.