ബഹറൈൻ പ്രതിഭയുടെ മാരത്തോൺ രക്ത ദാന ക്യാമ്പിന് തുടക്കമായി

മനാമ: ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈനിൻ്റ നേതൃത്വത്തിൽ കഴിഞ്ഞ വർഷങ്ങളായി നടന്നു വരുന്ന റംസാൻ മാസം മുഴുവൻ നീണ്ടു നിൽക്കുന്ന മാരത്തോൺ രക്തദാന ക്യാമ്പ് കിംഗ്‌ അഹമ്മദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചൊവ്വാഴ്ച മുതൽ ആരംഭിച്ചു.ലോക കേരള സഭ അംഗം സുബര്‍ കണ്ണൂര്‍, രക്ഷാധികാരി കമ്മറ്റി അംഗം മനോജ് മാഹി പ്രതിഭ ജനറല്‍സെക്രട്ടറി മിജോഷ് മൊറാഴ, വൈസ് പ്രസിഡണ്ട് നൗഷാദ് പൂനൂര്‍, മുഹറഖ് മേഖല സെക്രട്ടറി ബിനു കരുണാകരന്‍, ഹെല്‍പ് ലൈന്‍ കണ്‍വീനര്‍ ജയേഷ്.വി.കെ, മേഖല ഹെല്‍പ് ലൈന്‍ കണ്‍വീനര്‍ ഗിരീഷ്‌ കല്ലേരി, ബുസൈറ്റീന്‍ യൂണിറ്റ് സെക്രട്ടറി സന്തു പടന്നപ്പുറം തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.ഇരുപത്തിയാറ് യൂണിറ്റിലെ അംഗങ്ങളും മറ്റ് പ്രതിഭ അനുഭാവികളും നാല് മേഖലക്ക് കീഴിൽ പ്രവർത്തിച്ച് കൊണ്ട് രക്തം ദാനം ചെയ്യും. കിംഗ് അഹമദ് ആശുപത്രി ബ്ലഡ് ബാങ്ക് അധികൃതരിൽ നിന്നും നാളിത് വരെയായി മികച്ച പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.ഇത്തരം പ്രവർത്തിയിലുടെ അർഹരായ രോഗികൾക്ക് കാലതാമസം കൂടാതെ രക്തം ലഭിക്കുന്നത് മഹനീയമായ മാതൃകയാണെന്ന് അധികൃതർ ചൂണ്ടികാട്ടി.