മസ്കത്ത്: മാര്‍സ് ഇന്‍റര്‍നാഷനല്‍ എല്‍.എല്‍.സിക്ക് കീഴിലുള്ള ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ഖൂദില്‍ സയ്യിദ് തൈമൂര്‍ ബിന്‍ അസദ് അല്‍ സൈദ് ഉദ്ഘാടനം നിര്‍വഹിച്ചു.മാഴ്സിന്റെ 18ആമത് ശാഖയാണ് ഇത്, മാര്‍സ് ഇന്‍റര്‍നാഷനല്‍ മാനേജിങ് ഡയറക്ടര്‍ വി.ടി. വിനോദ്, എക്സിക്യൂട്ടിവ് ഡയറക്ടര്‍ നവീജ് വിനോദ്, അഡ്മിനിസ്ട്രേഷന്‍ ജനറല്‍ മാനേജര്‍ സൈഫ് അല്‍ മാലികി, മാര്‍സ് ഇന്‍റര്‍നാഷനല്‍ ജനറല്‍ മാനേജര്‍ ഉണ്ണികൃഷ്ണപിള്ളയടക്കം മാര്‍സ് ഗ്രൂപ്പിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, സ്വദേശി ബിസിനസ് സമൂഹത്തിലെ പ്രമുഖര്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.സ്വദേശികളും വിദേശികളുമടക്കം വന്‍ ജനക്കൂട്ടവും ഉദ്ഘാടന ചടങ്ങിന്‍െറ ഭാഗമാകാന്‍ എത്തിയിരുന്നു. കാണികള്‍ക്കായി പരമ്പരാഗത ഒമാനി സാംസ്കാരിക പരിപാടികള്‍, നൃത്തം, കോമഡി ഷോ തുടങ്ങിയവയും ഒരുക്കിയിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാരുടെ നേതൃത്വത്തിലാണ് കലാപരിപാടികള്‍ ഒരുക്കിയത്. വന്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മാളിന്റെ പ്രവേശന കവാടത്തില്‍ നിന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ പലപ്പോഴും ബുദ്ധിമുട്ടി. വര്‍ഷങ്ങളായി ഒമാനിലെ ജനങ്ങള്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസമാണ് 18 ബ്രാഞ്ചുകൾ തുറക്കാന്‍ തങ്ങള്‍ക്ക് പ്രേരണയായതെന്ന് മാര്‍സ് ഇന്‍റര്‍നാഷനല്‍ എല്‍.എല്‍.സി മാനേജിങ് ഡയറക്ടര്‍ വി.ടി വിനോദ് പറഞ്ഞു.അന്താരാഷ്ട്ര നിലവാരത്തില്‍ മികച്ച ഷോപ്പിങ് അനുഭവം ലഭിക്കും വിധം നവീന രീതിയിലാണ് അല്‍ഖൂദ് മാര്‍സ് സജ്ജീകരിച്ചിരിക്കുന്നതെന്ന് മാര്‍സ് ഇന്‍റര്‍നാഷനല്‍ എല്‍.എല്‍.സി എക്സിക്യൂട്ടിവ് ഡയറക്ടര്‍ നവീജ് വിനോദ് പറഞ്ഞു. ആഗോളതലത്തിലുള്ളതടക്കം ഇരുപത്തഞ്ചിലധികം ബ്രാന്‍റുകളുടെ ഔട്ട്ലെറ്റുകളും ഇവിടെയുണ്ട്. റീട്ടെയില്‍ രംഗത്ത് എന്നും നവീന ആശയങ്ങളാണ് തങ്ങള്‍ പിന്തുടരുന്നത്. ഉപഭോക്താവിന് മുടക്കുന്ന പണത്തിന് മൂല്യം നല്‍കുന്നതില്‍ മാര്‍സ്തന്നെയാണ് ഒന്നാം സ്ഥാനത്തെന്നും നവീജ് പറഞ്ഞു. 2.20 ലക്ഷം സ്ക്വയര്‍ ഫീറ്റില്‍ രണ്ട് നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ് മാര്‍സിന്റെ ഒമാനിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റാണ്. അല്‍ഖൂദ്, അല്‍ഹെയില്‍ നിവാസികള്‍ക്കും സമീപപ്രദേശങ്ങളിലുള്ളവര്‍ക്കും എളുപ്പത്തില്‍ ഇവിടെ എത്തിപ്പെടാന്‍ കഴിയും. 1,200 കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യമുണ്ട്. നിലവാരമുള്ള എഫ്.എം.സി.ജി, ഇലക്ട്രോണിക്, ഐ.ടി, ഹോം അപ്ളയന്‍സസ്, സ്റ്റേഷനറി ഉല്‍പന്നങ്ങളാണ് ഹൈപ്പര്‍മാര്‍ക്കറ്റ് വിഭാഗത്തില്‍ സജജീകരിച്ചിരിക്കുന്നത്. അറബിക്, ഇന്ത്യന്‍, ഫിലിപ്പീനോ, ഇന്‍റര്‍കോണ്ടിനെന്‍റല്‍ രുചിഭേദങ്ങളൊരുക്കുന്ന ഫുഡ്കോര്‍ട്ടും ഇവിടത്തെ പ്രത്യേകതയാണ്. മാര്‍സ് ഈ വര്‍ഷം ഒമാനില്‍ മൂന്നും യു.എ.ഇയില്‍ രണ്ടും ഔട്ട്ലെറ്റുകളും തുറക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.