കോവിഡിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ ആരോഗ്യസ്ഥാപനങ്ങളിൽ വീണ്ടും മാസ്ക്ക് നിർബന്ധമാക്കി . കോവിഡ് പടരാനുള്ള സാധ്യത കുറക്കുന്നതിന്‍റെ ഭാഗമായാണ് ജീവനക്കാരു രോഗികളും സന്ദർശകരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. അനാവശ്യമായ കൂടിച്ചേരലുകൾ തടയുക, ആവശ്യമുള്ളവർക്ക് അസുഖ അവധി അനുവദിക്കുക, ആശുപത്രികളിൽ സന്ദർശകരെ കുറയ്ക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞതോടെ ഒത്തുചേരലും പരിപാടികളും യാത്രകളും മറ്റും വർധിച്ചിട്ടുണ്ട്ഈ സാഹചര്യത്തിലാണ് പുതിയ നിർദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. അടുത്തിടെയായി ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് കേസുകൾ വർധിക്കുന്നതായി അധികൃതർ കണ്ടെത്തിയിരുന്നു.