മുഖ്യ മന്ത്രിക്കുള്ള ഇന്ത്യൻ സോഷ്യൽ ഫോറം മാസ്സ് പെറ്റിഷൻ പ്രമുഖരുടെ പങ്കാളിത്തത്തോടെ ശ്രദ്ധേയമാകുന്നു

മനാമ : കോവിഡ് മൂലം മരണപെട്ട പ്രവാസികളുടെ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കുക എന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ മുഖ്യമന്ത്രി ക്ക് നൽകുന്ന മാസ് പെറ്റീഷൻ ശ്രെദ്ധേയമാകുന്നു. കോവിഡ് മൂലം മരണപെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് ഉടൻ ധനസഹായം നൽകുക,അവരുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വരെയുള്ള പഠന ചിലവ് സർക്കാർ വഹിക്കുക, അവരുടെ കുടുംബത്തിൽ ഒരാൾക്കു സർക്കാർ ജോലി നൽകുക എന്നീ പ്രധാന ആവശ്യങ്ങളാണ് പെറ്റീഷനിൽ ഉന്നയിച്ചിരിക്കുന്നത്. ഈ ന്യായമായ ആവശ്യങ്ങൾ അധികാരികളുടെ ശ്രദ്ദയിൽ പെടുത്തുന്നതിന്റെ ആവശ്യകത മനസിലാക്കി ബഹ്‌റൈനിലെ  ക്യാൻസർ കെയർ സൊസൈറ്റി ചെയർമാനും പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനുമായ Dr. ചെറിയാൻ, പ്രമുഖ മാധ്യമ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ സോമൻ ബേബി സാമൂഹിക രംഗത്തെ ശക്തമായ സാനിധ്യം ആയ  ഫ്രാൻസിസ് കൈതാരത്  എന്നിവർ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഈ ശ്രമത്തിന് ആശംസ അറിയിക്കുകയും പെറ്റീഷൻ ഒപ്പ് വെച്ച് കൊണ്ട് ഇതിൽ പങ്കാളി ആവുകയും ചെയ്തു. ഈ പരാതിയിൽ ഒപ്പ് വെച്ച് കൊണ്ട് പ്രവാസികളുടെ ന്യായമായ ആവശ്യം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ട് വരാനുള്ള ഈ ഉദ്യമത്തിൽ എല്ലാവരും പങ്കാളികൾ ആകണം എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ്‌ അലിഅക്ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം അഭ്യർത്ഥിച്ചു