മസ്കറ്റ്: ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവിക്കുന്നതല്ലാതെ സുൽത്താനേറ്റിനെ ബാധിക്കുന്ന കാലാവസ്ഥയുമായി ബന്ധപ്പെട്ട സ്വന്തമായുള്ള പ്രവചനങ്ങളും മുന്നറിയിപ്പുകളും പ്രസിദ്ധീകരിക്കരുതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് ലംഘിച്ച് തെറ്റായ കാലാവസ്ഥ പ്രവചനം നടത്തുന്നവർക്കും അനാവശ്യ കാലാവസ്ഥ മുന്നറിയിപ്പുകൾ പ്രസിദ്ധീകരിക്കന്നവർക്കും മൂന്ന് വർഷം വരെ തടവും 50,000 ഒമാനി റിയാൽവരെ പിഴയും ലഭിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രവാസ്തവനയിൽ അറിയിച്ചു. ഒമാനിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട് നിരവധി കിംവദന്തികളും ഊഹാപോഹങ്ങളും പ്രചരിക്കുന്നത്, അധികാരികൾക്കും ജങ്ങൾക്കും ആശയക്കുഴപ്പമുണ്ടാക്കുന്നു ഈ സാഹചര്യത്തിലാണ് അനുമതി ഇല്ലാതെ കാലാവസ്ഥ പ്രവചനം നടത്തുന്നവർക്കതിരെ നടപടിക്കൊരുങ്ങുന്നത്.