മസ്കറ്റ് :ഒമാനിലെ ദോഫാറിലെ സലാലയിലേക്ക് സന്ദർശകരുടെ ഒഴുക്ക്.. ഖരീഫ് സീസണിന്റെ തുടക്കം മുതൽ ജൂലൈ 31 വരെ ദോഫാർ സന്ദർശിച്ചവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു.ജൂൺ 21 മുതൽ ജൂലൈ 31 വരെ ദോഫാർ സന്ദർശിച്ചവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4.3 ശതമാനമാണ് വർധനയാണ് ഉണ്ടായിരിക്കുന്നത് . ദോഫാറിലേക്കുള്ള ഒമാനി സന്ദർശകരുടെ എണ്ണം മൂന്ന് ശതമാനത്തോളം വർധിച്ചു. മറ്റു അറബ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണത്തിലും ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂൺ 21ന് ആരംഭിച്ച് 90 ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ വർഷത്തെ ഖരീഫ് ആഘോഷങ്ങൾ. കടൽത്തീരങ്ങൾ, മലനിരകൾ, കൃഷിയിടം, മരുഭൂമി എന്നിങ്ങനെ വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് ദോഫാറിനെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പുരാവസ്തു, ചരിത്ര സ്ഥലങ്ങളും ഗവർണറേറ്റിലുണ്ട്. പാർക്കുകൾ, ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ് മ്യൂസിയം, റഖ്യുത്, തഖ, മിർബത്ത്, സദാ എന്നിവിടങ്ങളിലെ വിലായത്തുകളിലെ ചരിത്രപരമായ കോട്ടകൾ സീസണിലെ ആകർഷണമാണ്. കഴിഞ്ഞവർഷം ഒൻപത് ലക്ഷത്തി അറുപത്തിനായിരത്തില്പരം ആളുകളാണ് ദോഫാറിന്റെ പച്ചപ്പും തണുത്ത കാലവസ്ഥയും ആസ്വദിക്കാനായി ദോഫാറിലെത്തിയത്…