മനാമ : മാതാ അമൃതാനന്ദമയി മഠംവും വേൾഡ് മലയാളി കൗൺസിലിലും ഒത്തു ചേർന്ന് അമ്മയുടെ സ്വപ്നകർമ്മ പദ്ധതിയായ “വിഷു തൈ നീട്ടം”എന്ന കർമ്മത്തിൽ ബഹ്റൈൻ മാതാ അമൃതാന്ദമയി സേവാ സമിതിയും പങ്കുചേരു കയുണ്ടായി. കുട്ടികൾക്കായി വൃക്ഷതൈകൾ വിതരണം ചെയ്തു.കഴിഞ്ഞ അഞ്ചു വർഷമായി മഠം ഈ കർമ്മപദ്ധതികൾ നടത്തി വരികയാണ്. ബഹ്റൈൻ കോർഡിനേറ്റർ ശ്രീ. സുധീർ തിരുനിലത്ത് നേതൃത്വം നൽകിയ പരിപാടിയിൽ മനോജ്, സന്തോഷ് കൊമ്പിലാത്, വിനയൻ, സതീഷ്, മനോജ്, സന്തോഷ്, ശ്രീജിത്ത്, ഷൈജു എന്നിവരും സന്നിഹിതരായിരുന്നു.