മൗലാന ജലാലുദ്ദീൻ ഉമരി ധിഷണാശാലിയായ നേതാവ്

DESK@Saudi Arabia

ദമാം: പ്രഗത്ഭ ഇസ് ലാമിക പണ്ഡിതനും ഗ്രന്ഥകാരനും പത്രപ്രവർത്തകനും സംഘടനകനും ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ അമീറുമായ മൗലാന ജലാലുദ്ദീൻ അൻസർ ഉമരിയുടെ വിയോഗത്തിൽ തനിമ കേന്ദ്ര സമിതി അനു് ശോചിച്ചു. ധിഷണാശാലിയായ പണ്ഡിതനേ യും നേതാവിനേയുമാണ് ജമാഅത്തെ ഇസ്ലാമിക്കും ഇന്ത്യൻ മുസ് ലിംകൾ ക്കും നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ഇസ്ലാമിക വിഷയങ്ങളിൽ അഗാധ പണ്ഡിത്യമുള്ള ഗവേഷകനും, വിദ്യഭ്യാസ പ്രവർത്തകനും പക്വമതിയായ നേതാവും അറബി, ഇംഗ്ലീഷ് ,പേർഷ്യൻ , ഉർദു ഭാഷകളിൽ പ്രാവീണ്യമുള്ള ബഹുഭാഷാപണ്ഡിതനുമായിരുന്ന അദ്ദേഹം മുപ്പത്തി മൂന്നു ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്. ഇവയിൽ പലതും അറബി, ഇംഗ്ലീഷ് ,തുർക്കി , ഹിന്ദി എന്നീ ഭാഷകളിലേക്കും മലയാളം ഉൾപ്പടെ ഇതര പ്രാദേശിക ഭാഷകളിലേക്കും വിവർത്തനം ചെയ്യ പ്പെട്ടിട്ടുണ്ട്.ലോക ഇസ്ലാമിക പണ്ഡിതവേദികളിൽ അംഗമായിരുന്നു. അഖിലേന്ത്യ മുസ് ലിം വ്യക്തിനിയമ ബോർഡിൻ്റെ സ്ഥാപകാംഗമായിരുന്ന അദ്ദേഹം പിന്നീട് ദീർഘകാലം വൈസ് ചെയർമാൻസ്ഥാനവും വഹിച്ചിട്ടുണ്ട്. ഇന്ത്യൻ മുസ് ലിംകളുടെ പൊതുവേദിയായ മുസ് ലിം മജ്ലി സേ മുശാവയുടെ സ്ഥാപക അംഗവുമാണു .ഇസ്ലാമിൻ്റെ അടിസ്ഥാനങ്ങളിൽ നിന്നുള്ള വ്യതിയാനങ്ങളെ അദ്ദേഹം ശക്തിയുക്തം നേരിട്ടു. ഐ എസ് ഭീകരവാദം ഇസ്ലാമിക മൂല്യങ്ങൾക്കെതിരാണന്നു അസന്ദിഗ്ധമായി പ്രഖ്യാപിച്ച അദ്ദേഹം ഐ എസ് ഭീകരവാദത്തിനെരെ ബോധവൽക്കരണം നടത്തി. അതിനായി ഇന്ത്യയിലുടനീ ളം പര്യടനംനടത്തി.തൻ്റെരചനകളിലൂടെയുംപ്രഭാഷണങ്ങളിലൂടേയും ഇസ്ലാമിൻ്റെ മാനവികത ഉയർത്തി പിടിച്ചു. സ്വന്തം രാജ്യത്തിൻ്റേയും രാജ്യ നിവാസികളുടേയും അഭ്യുദയത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കേണ്ടത് ദൈവം ഏല്പിച്ച ഉത്തര വാദിത്വമാണന്ന് ജമാഅത്തെ ഇസ്ലാമി പ്രവർത്തകരേയും മുസ്ലിം സമുദായത്തേയും ഉൽബോധിപ്പിച്ചു കൊണ്ടിരുന്നു,അദ്ദേഹം. ഇന്ത്യയിൽവർദ്ധിച്ചു വരുന്ന അസഹിഷ്ണുതയും വിദ്വേഷവും ഇല്ലാതാക്കാനും സ്നേഹത്തിൻ്റേയും സഹിഷ്ണുതയുടേയും സൗഹുദത്തിൻ്റേയും അന്തരീക്ഷം വളർത്തിയെടുക്കാന് മുള്ള ശ്രമങ്ങളിൽ നിരന്തരം ഏർപ്പെട്ടു. ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം നീണ്ട പന്ത്രണ്ട് വർഷക്കാലം ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ അമരക്കാരനായി സേവനമനുഷ്ടിച്ചു.ലളിത ജീവിതവും വിനയവും അദ്ദേഹത്തിൻ്റെ മുഖമുദ്രയായിരുന്നു. ഇന്ത്യൻ മുസ് ലിംകൾക്ക് ദിശാബോധം നൽകാൻ പ്രവർത്തിച്ചവരിൽ പ്രമുഖനായ വ്യക്തിത്വത്തേ യാ ണ് അദ്ദേഹത്തിൻ്റെ വേർപാട് മുലം മുസ്ലിം സമുദായത്തിന് നഷ്ടമായതെന്ന് തനിമ കേന്ദ്ര സമിതി വിലയിരുത്തി.