മസ്കറ്റ് :ഒമാന്റെ ദേശിയ ഗതാഗത സംവിധാനമായ മൊവവസലാത്തിന്റെ ടാക്സി കാറുകളുടെ നിരക്കുകളിൽ തീരുമാനമായി. യാത്രയുടെ കുറഞ്ഞ നിരക്ക് ഒരു റിയൽ ആയിരിക്കും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 300 ബൈസ ആയിരിക്കും നിരക്ക്. വൈകുന്നേരങ്ങളിൽ 1.300 ബൈസ ആയിരിക്കും യാത്രയുടെ തുടക്കനിരക്ക് തുടർന്നുള്ള ഓരോ കിലോമീറ്ററിനും 350-ബൈസ ആയിരിക്കും.വെള്ളി ഒഴുകയുള്ള എല്ലാദിവസവും മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിളിലും .എയർ പോർട്ടിലും ടാക്സികൾ ലഭിക്കും,മാളുകളിൽ 125 ഓളം ടാക്സികളും,എയർപോർട്ടിൽ നൂറോളം ടക്സികളും ആയിരിക്കും പുറത്തിറക്കുക, അടുത്തമാസത്തോടെ നിരത്തുകളിൽ മൊവസലാത്ത് ടാക്സി സജീവമാകും.