മസ്കത്ത്: മസീറ ഇന്ത്യൻ സ്കൂൾ നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ വിൽസൺ .വി.ജോർജ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നുള്ള പ്രതിനിധികൾ സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ, എസ്.എം.സി അംഗങ്ങൾ, രക്ഷാകർത്താക്കൾ, കുട്ടികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.വിശാലമായ ക്ലാസ്മുറികളും ഓഫീസ് സൗകര്യങ്ങളുമാണ് പുതിയ കെട്ടിടത്തിൽ ഉള്ളത്.ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഒാഡിയോ വിഷ്വൽ റൂം,വിശാലമായ കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.