ബഹ്‌റൈൻ : വാഹനങ്ങളിൽ കൊണ്ട് നടന്നു പ്രവർത്തിക്കുന്ന മൊബൈൽ റെസ്റ്റോറന്റുകൾക്ക് ഗവണ്മെന്റ് നിയത്രണമേർപ്പെടുത്തുന്നു .വാഹനപ്പെരുപ്പം കൂടിയതിന്റെ പശ്ചാത്തലത്തിലും ഇ മേഖലയിൽ കൂടുതൽ മൊബൈൽ യൂണിറ്റുകൾ കടന്നു വന്നതും കാരണമാണ് സർക്കാർ പുതിയത് അനുവദിക്കുന്നതിൽ നിയത്രണമേർപ്പെടുത്തുന്നത് ,സംബന്ധിച്ചു വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം ഇന്നലെ ഇൻസ്റ്റാഗ്രാമിൽ അറിയിക്കുകയായിരുന്നു. ബഹ്‌റിൻ മൊബൈൽ റസ്റ്റ്റണ്ടുകളുടെ ജനപ്രീതി കൂടുതൽ വർദ്ധിച്ച സാഹചര്യത്തിൽ ഭാവിയിൽ കൂടുതൽ റസ്റ്റോറന്റുകൾ ഈ മേഖലയിൽ ഉണ്ടാകാൻ സാധ്യത കണക്കിലെടുത്താണ് ഈ നടപടി എടുക്കുവാൻ അധികൃതർ ഒരുങ്ങുന്നത് . ഇത്തരം റെസ്റ്റോറന്റുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായുള്ള ഒരു പ്രമേയം ഉടൻ തന്നെ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് മന്ത്രാലയം അറിയിച്ചു.