മസ്കറ്റ്:അഞ്ചാം പനി പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ രണ്ടാംഘട്ടംത്തിന് തുടക്കമായി,പൊതു മേഖല ആരോഗ്യ സ്ഥാപനങ്ങളിലും സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നിവയെ പ്രതിരോധിക്കുന്ന എം.എം.ആർ വാക്സിനേഷൻ ആണ് നൽകുന്നത് 20നും 35നുമിടയിൽ പ്രായമുള്ള സ്വദേശികളുമാണ് കുത്തിവെപ്പ് എടുക്കേണ്ടത്.ഈ മാസം 16 വരെയാണ് രണ്ടാംഘട്ട കുത്തിവെപ്പ് നടക്കുക.സ്വകാര്യ ആശുപത്രികയുടെ സഹകരണവും ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്.പദ്ധതിയിൽ ജനപങ്കാളിത്തം വർധിപ്പിക്കുക ലക്ഷ്യമിട്ട് വ്യാപക ബോധവത്കരണ പരിപാടികളും സങ്കടിപ്പിക്കുണ്ട്.സാമൂഹിക മാധ്യമങ്ങൾവഴിയും മൊബൈൽ സേവനദാതാക്കൾ വഴിയും ക്യാംപയിൻനടത്തിയ ക്യാംപയിന് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചത്.കുത്തിവെപ്പിന്റെ പ്രാധാന്യം കണക്കിലെടുത് ഇതുവരെയും അഞ്ചാം പനി പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽഎത്തി വാക്സിനേഷൻ സ്വീകരിക്കണമെന്ന് ആരോഗ്യമാത്രാലയം അറിയിച്ചു.