മനാമ : ബഹറിനിൽ ഇന്ത്യൻ എംബസ്സിയുടെ പുതിയ കെട്ടിടവുമായി ബന്തപെട്ടു ബഹറിനിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ മാധ്യമങ്ങളെ ക്ഷണിക്കാതിരുന്നത് പ്രവാസികളുടെ ഇടയിൽ പ്രതിക്ഷേധത്തിനു കാരണമായി , മാധ്യമം പത്രം , ജയ്ഹിന്ദ് ടി വി , മനോരമ , മീഡിയ വൺ ചാനൽ , ദേശാഭിമാനി , അമൃത ടി വി എന്നി മാധ്യമങ്ങളെ പ്രതിനിധികരിക്കുന്നവർക്കാണ് ഇൻവിറ്റേഷൻ ലഭിക്കാതിരുന്നത് , ഇതുമായി ബന്ധപെട്ടു ചില മാധ്യമ പ്രവർത്തകർ കേന്ദ്ര മന്ത്രി സുഷമ സ്വരാജിന് ഉത്ഘാടനത്തിന് ഒരു ദിവസം മുന്നേ ട്വീറ്റ് ചെയ്തിരുന്നു, ,എംബസ്സിയിലെ ചില ഉദ്യോഗസ്ഥർ നടത്തുന്ന മലയാളി വിരുദ്ധ മനോഭാവമാണ് എംബസ്സിയുടെ ഒൗദ്യോഗിക വെബ് സൈറ്റിൽ ഉൾപ്പെടുത്തിയ മാധ്യമങ്ങളെ ഉത്ഘാടന ചടങ്ങിൽ ക്ഷണിക്കാതിരുന്നതെന്നും ആരോപണം ഉയരുന്നുണ്ട് , അതെ സമയം സജീവമല്ലാത്ത ചില മാധ്യമ പ്രതിനിധികളെ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു, എംബസി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട് , ഇന്ത്യൻ പ്രവാസികളുടെ അഭയ കേന്ദ്രമായ എംബസ്സിയിൽ നിന്നുണ്ടാകുന്ന ഇത്തരം നടപടികൾ വളരെ ആശങ്ക യോടെ ആണ് ഇവിടുത്തെ പ്രവാസി സമൂഹം നോക്കി കാണുന്നത് നോക്കി കാണുന്നത് .ഇത് സംബന്ധിച്ചു പ്രവാസികളുടെ വാട്സ് അപ്പ് ഗ്രൂപ്പുകളിലടക്കം നിരവധി പ്രതിക്ഷേധങ്ങൾ ആണ് ഉയരുന്നത്