മസ്കറ്റ്: ഇന്ത്യൻ മീഡിയ ഫോറം ചർച്ചക്ക് ശേഷം അവലോകന യോഗം സംഘടിപ്പിച്ചു പൊന്നൂസ് ചായക്കടയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ മീഡിയ ഫോറം പ്രതിനിധികൾ പങ്കെടുത്തു. പ്രളയാനന്തര കേരളം എന്ന വിഷത്തിൽ നടത്തിയ ചർച്ചയിൽ ഒമാനിൽ നിന്നും രണ്ട് പ്രശ്ങ്ങൾ ആയിരുന്നു ഉയർന്നുവന്നത് വീട് തകർന്നുവീണ് അച്ഛനും അമ്മയും സഹോദരിയുടെ കുടുംബവും അടക്കം 4പേരെ നഷ്ടപെട്ട സിജോക്കും,വീട് പൂർണമായും നഷ്ടപെട്ട ഉണ്ണികൃഷ്ണൻ എന്ന ചെങ്ങന്നൂർ സ്വദേശിക്കും വീട് വെച്ചുനൽകാനായി ഓമനിലുള്ള വ്യാവസായികളുടെ സഹായം തേടാൻ തീരുമാനമായി.മീഡിയ ഫോറത്തിന്റെ സാമൂഹിക പ്രതിബദ്ധയുടെ ഭാഗമായി ഈവിഷയം അവരെ ധരിപ്പിച് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അംഗങ്ങൾ ഏകകണ്ഠമായി ആവശ്യപ്പെട്ടു. ഒമാനിൽ പ്രവാസിയായിരിക്കുകയും പ്രളയ ദുരന്തത്തിൽ വീട് നഷ്ടപ്പെടുകയും ചെയ്തവരുടെ വിവരങ്ങൾ ശേഖരിക്കാൻ വിവിധ സാമൂഹിക സംഘടനകളുടെ സഹായം തേടാനും തീരുമാനായി.തുടർന്ന് ലഭിക്കുന്ന വിവങ്ങളുടെ അടിസ്ഥാനത്തിൽ എത്രപേർക്കാണ് സഹായം ആവശ്യമായി വേണ്ടത് എന്ന കണക്കെടുക്കുകയും അതിനനുസരിച് സഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യും. കൂടുതൽ സംഘടനകളെയും വ്യവസായികളായും പെങ്കെടുപ്പിച് അടുത്തമാസം ഒക്ടോബർ 18-ന് ചർച്ചയുടെ രണ്ടാം ഘട്ടം സംഘടിപ്പിക്കുവാനും ഏകകണ്ഠമായി തീരുമാനമെടുത്തു.